ന്യൂയോർക്ക്‌: 80 രാജ്യങ്ങളില്‍നിന്നുള്ള 15,000 വിദേശികള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്കുവേണ്ടി ഇറാഖിലും സിറിയയിലും പ്രവര്‍ത്തിക്കുന്നതായി യു എൻ. റിപ്പോർട്ട്‌. ഇറാഖിലും സിറിയയിലും വിദേശത്തുനിന്നുള്ള ഭീകരരുടെ സാന്നിധ്യം മുമ്പില്ലാത്തവിധം കൂടിയതായി യു എൻ. പറയുന്നു. അല്‍ക്വയ്‌ദയെയും താലിബാനെയും നിരീക്ഷിക്കുന്ന പാനലാണ് യു എൻ നു റിപ്പോർട്ട്‌ നല്കിയത്. മുന്‍പ്‌ ഇല്ലാത്ത വിധം മധ്യ ഏഷ്യ, പശ്ചിമ യൂറോപ്, വടക്കാൻ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആളുകൾ തീവ്രവാദത്തിലേക്ക്‌ തിരിയുന്നത് കരുതലോടെ കാണണമെന്നും റിപ്പോർട്ട്‌ പറയുന്നുണ്ട്. പൗരൻമാര് അവരുടെ രാജ്യങ്ങൾ വിട്ടു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തേക്ക് പോകുന്നത് തടയാൻ യു എൻ കഴിഞ്ഞ സെപ്‌തംബറില്‍ പ്രമേയം പാസാക്കിയിരുന്നു.