ന്യൂഡല്‍ഹി: യു.എ.ഇ വിസാ നടപടികള്‍ക്ക്‌ ഇനി ഓണ്‍ലൈന്‍ സൌകര്യം. യുഎഇയിലേക്ക്‌ ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള ഓണ്‍ലൈന്‍ വിസാ സൌകര്യമാണ്‌ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ മാര്‍ച്ച്‌ 31 മുതല്‍ ലഭ്യമാക്കുന്നത്‌.
ആവശ്യമായ രേഖകളും ഫോട്ടോയും പണവും അടച്ചാല്‍ ഒരു ദിവസത്തിനകം തന്നെ വിസ ലഭ്യമാകുമെന്ന്‌ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ അധികൃതര്‍ വ്യക്തമാക്കി. ഇതിനായി ഷാര്‍ജയിലെ അല്‍അറൂബ സ്‌ട്രീറ്റില്‍ ആദ്യ ഓഫീസ്‌ തുറന്നുകഴിഞ്ഞു. വൈകാതെ കൂടുതല്‍ ശാഖകള്‍ ആരംഭിക്കും.
നിലവില്‍ ഇന്ത്യയിലെ ഒന്‍പത്‌ നഗരങ്ങളിലേക്കായി ആഴ്‌ചയില്‍ 100 വിമാനങ്ങള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. അടുത്ത വര്‍ഷം എട്ടു വിമാനങ്ങള്‍ കൂടി എത്തുന്നതോടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്താനാകുമെന്നും എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ സി.ഇ.ഒ ശ്യാം സുന്ദര്‍ പറഞ്ഞു.