യുവന്‍ശങ്കരരാജ വീണ്ടും വിവാഹിതനായി തമിഴിലെ ഹിറ്റ്സംഗീതസംവിധായകനും ഇളയരാജയുടെ മകനുമായ യുവന്‍ശങ്കരരാജ വീണ്ടുംവിവാഹിതനായി. പുതുവര്‍ഷത്തില്‍ നടന്ന ചടങ്ങില്‍ ദുബായിലെ ഫാഷന്‍ഡിസൈനറായ സഫ്രന്നുസിയെയാണു ശങ്കര്‍രാജ വിവാഹം കഴിച്ചത്. ഇതു ശങ്കര്‍രാജയുടെ മൂന്നാമത്തെ വിവാഹമാണ്. ചെന്നൈയില്‍ രാമനാഥപുരത്തായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ട കുറച്ചു അതിഥികള്‍ മാത്രമേ പങ്കെടുത്തുള്ളൂ. ഇളയരാജ ചടങ്ങില്‍നിന്നു വിട്ടുനിന്നത് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. 2005 ലും 2011 ലും വിവാഹിതനായ ശങ്കര്‍രാജ അവ രണ്ടില്‍നിന്നും വിവാഹമോചനം നേടിയിരുന്നു. തമിഴിലെയും തെലുങ്കിലും ഹിറ്റുഗാനങ്ങളാല്‍ തെക്കേയിന്ത്യയുടെ ഹൃദയം കവര്‍ന്ന ശങ്കര്‍രാജ അടുത്തിടെ ഇസ്ലാം മതം സ്വീകരിച്ചതു വലിയ വാര്‍ത്തയായിരുന്നു.