കാശ്‌മീര്‍: കാശ്‌മീരില്‍ ബി.ജെ.പിയുമായി ചേര്‍ന്ന്‌ സര്‍ക്കാര്‍ രൂപീകരിക്കുന്നത്‌ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന്‌ പി.ഡി.പി എം.എല്‍.എമാര്‍ ആരോപണം ഉന്നയിച്ചു.
ജനങ്ങള്‍ ഇത്‌ അംഗീകരിക്കില്ലെന്നും അവര്‍ നേതൃത്വത്തെ ബോധിപ്പിച്ചു. എന്നാല്‍ ഇന്ന്‌ ബി.ജെ.പി നേതാക്കള്‍ തലസ്ഥാനത്തെത്തി അമിത്‌ഷായുമായി സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട്‌ കൂടിക്കാഴ്‌ച നടത്തുന്നുണ്ട്‌. ജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പി.ഡി.പി നേരത്തെ തീരുമാനിച്ചിരുന്നു. ജനങ്ങളുമായി ആശയവിനിമയം നടത്തിയ എം.എല്‍.എമാര്‍ ജനവികാരം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിന്‌ എതിരാണെന്നാണ്‌ നേതൃത്വത്തെ ധരിപ്പിച്ചത്‌.
കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ 28 സീറ്റ്‌ നേടി പി.ഡി.പിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.