ബ്രിസ്‌ബെയ്‌ന്‍ : നായ-കന്‍ സ്റ്റീവ്‌ സ്‌മിത്തിന്റെ സെഞ്ചു-റി-യു-ടെയും (133) വാല-റ്റ-ക്കാ-രുടെ വീറുറ്റ ബാറ്റിം-ഗി-ന്റെയും പിന്‍ബ-ല-ത്തില്‍ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ഓസ്‌ട്രേ-ലിയ ഇന്ത്യ-ക്കെ-തിരേ 97 റണ്‍സിന്റെ ഒന്നാ-മി-ന്നിംഗ്‌സ്‌ ലീഡെ-ടു-ത്തു. മിച്ചല്‍ ജോണ്‍സ-ന്റെയും (88) മിച്ചല്‍ സ്റ്റാര്‍ക്കി-ന്റെയും അര്‍ധ സെഞ്ചു-റി-കള്‍ ഒന്നാ-മി-ന്നിംഗ്‌സ്‌ ലീഡി-ലേക്ക്‌ ഓസ്‌ട്രേ-ലി-യയെ നയി-ച്ചും. ഒന്നാ-മി-ന്നിം-ഗ്‌സില്‍ ഓസ്‌ട്രേ-ലിയ 505 റണ്‍സിനു പുറ-ത്താ-യി. ഒന്നാ-മി-ന്നിം-ഗ്‌സില്‍ ഇന്ത്യ-യുടെ അഞ്ചു വിക്ക-റ്റു-കള്‍ വീഴ്‌ത്തിയ ഹെയ്‌സല്‍വുഡ്‌ 32 റണ്‍സോടെ പുറ-ത്താ-കാതെ നിന്നു. മറു-പ-ടി-യായി ഇന്ത്യ രണ്ടാ-മി-ന്നിം-ഗ്‌സില്‍ ഒരു വിക്കറ്റിന്‌ 71 റണ്‍സെ-ടുത്തു നില്‍ക്കു-ന്നു. 39 പന്തു-ക-ളില്‍ നാലു ഫോറുള്‍പ്പെടെ 27 റണ്‍സെടുത്ത മുരളി വിജ-യിയെ, സ്റ്റാര്‍ക്‌ ക്ലീന്‍ ബൌള്‍ ചെയ്‌തു. 26 റണ്‍സോടെ ശിഖര്‍ ധവാനും 15 റണ്‍സോടെ തേജോ-ശ്വര്‍ പുജാ-രയും ക്രീസി-ലു-ണ്ട്‌. നായ-ക-നായി അര-ങ്ങേറ്റ മത്സ-ര-ത്തില്‍ത്തന്നെ സെഞ്ചുറി നേടി സ്‌മിത്ത്‌ മികവു തെളി-യി-ച്ചു. ആദ്യ ടെസ്റ്റിലും സ്‌മിത്ത്‌ സെഞ്ചുറി നേടി-യി-രു-ന്നു. 199 പന്തു-ക-ളില്‍ 13 ഫോറും രണ്ടു സിക്‌സു-മുള്‍പ്പെ-ടെ-യാണ്‌ സ്‌മിത്ത്‌ 133 തിക-ച്ച-ത്‌. 93 പന്തു-ക-ളില്‍ 13 ഫോറും ഒരു സിക്‌സും അടിച്ചു തകര്‍ത്ത്‌ 88 റണ്‍സ്‌ നേടിയ ജോണ്‍സണ്‍, സ്‌മിത്തിനു മികച്ച പിന്തുണ നല്‍കി. 59 പന്തു-ക-ളില്‍ ആറു ഫോറുള്‍പ്പെടെ സ്റ്റാര്‍ക്‌ 52 തിക-ച്ചു. ലിയോണ്‍ 23 പന്തു-ക-ളില്‍ മൂന്നു ഫോറുള്‍പ്പെടെ 23 റണ്‍സും ഹെയ്‌സല്‍വുഡ്‌ 50 പന്തു-ക-ളില്‍ ഏഴു ഫോറുള്‍പ്പെടെ 32 റണ്‍സും നേടി. ഇന്ത്യക്കു വേണ്ടി സീമര്‍മാ-രായ ഉമേഷ്‌ യാദവും ഇഷാന്ത്‌ ശര്‍മയും മൂന്നു വിക്ക-റ്റു-കള്‍ വീതവും സ്‌പിന്നര്‍ അശ്വിനും സീമര്‍ വരുണ്‍ ആരോണും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി.