മുംബൈ : 2015 ലോകകപ്പ്‌ ക്രിക്കറ്റിനുള്ള 30 അംഗ ഇന്ത്യന്‍ സാധ്യതാ സംഘത്തില്‍ കേരളത്തിന്റെ പത്തൊമ്പതുകാരന്‍ വിക്കറ്റ്‌ കാപ്പര്‍ ബാറ്റ്‌സ്‌മാന്‍ സഞ്‌ജു വി. സാംസണെ ഉള്‍പ്പെടുത്തി.
അതേ സമയം, കഴിഞ്ഞ 2011 ലോകകപ്പ്‌ ഇന്ത്യക്കു നേടിത്തരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വീരേന്ദര്‍ സേവാഗ്‌, ഗൌതം ഗംഭീര്‍, യുവരാജ്‌ സിംഗ്‌, ഹര്‍ഭജന്‍ സിംഗ്‌, സഹീര്‍ ഖാന്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളെയെല്ലാം ഒഴിവാക്കി. ഇവരെല്ലാം ഇന്ത്യക്കു വേണ്ടി കളിച്ചിട്ട്‌ ഒരു വര്‍ഷത്തിലേറെയായി. അവരാരും തന്നെ മികച്ച ഫോമിലുമല്ല. യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയ സാധ്യതാ സംഘത്തെയാണ്‌ സെലക്‌ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്‌.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ലക്ഷ്യമാക്കിയുള്ള ലിസ്റ്റാണിത്‌. ശ്രീലങ്കയ്ക്കെതിരേ ഇന്ത്യ 5–0 വിജയം കണ്ട ഏകദിന പരമ്പരയില്‍ കളിച്ച 14 പേരും ലിസ്റ്റിലുണ്ട്‌. മനോജ്‌ തിവാരി. മനീഷ്‌ പാണ്ഡെ, കേദാര്‍ ജാഥവ്‌ എന്നിവരുള്‍പ്പെടെ 10 ബാറ്റ്‌സ്‌മാ-•ാ-രാണ്‌ സംഘത്തിലുള്ളത്‌.
30 അംഗ സംഘം : ബാറ്റ്‌സ്‌മാന്‍മാര്‍ : ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ, അജിങ്ക്യ രഹാനെ, മുരളി വിജയ്‌, വിരാട്‌ കോഹ്‌ലി, സുരേഷ്‌ റെയ്‌ന, അമ്പട്ടി റായുഡു, കേദാര്‍ ജാഥവ്‌, മനോജ്‌ തിവാരി, മനീഷ്‌ പാണ്ഡെ. ഫാസ്റ്റ്‌ ബൌളര്‍മാര്‍ : ഇഷാന്ത്‌ ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ്‌ ഷാമി, ഉമേഷ്‌ യാദവ്‌. വരുണ്‍ ആരോണ്‍, ധവല്‍ കുല്‍ക്കര്‍ണി, അശോക്‌ ദിന്‍ഡ, മോഹിത്‌ ശര്‍മ, സ്റ്റുവര്‍ട്ട്‌ ബിന്നി. സ്‌പിന്നര്‍മാര്‍ : ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേ-ജ, അമിത്‌ മിശ്ര, അക്‌സര്‍ പട്ടേല്‍, പര്‍വേസ്‌ റസൂല്‍, കരണ്‍ ശര്‍മ, കുല്‍ദീപ്‌ യാദ-വ്‌. വിക്കറ്റ്‌ കീപ്പര്‍മാര്‍ : മഹേന്ദ്ര സിംഗ്‌ ധോണി, റോബിന്‍ ഉത്ത-പ്പ, സഞ്‌ജു സാംസണ്‍, വൃത്തി-മാന്‍ സാഹ.