കൊച്ചി : ഐ.എസ്‌.എല്ലിലെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിനെതിരേ ഗോള്‍രഹിത സമനില.
നിരവധി സുവര്‍ണാവസരങ്ങള്‍ തുലച്ച ബ്ലാസ്റ്റേഴ്സിന്‌ സ്വയം പഴിക്കാനേ പറ്റൂ. അവസാന 15 മിനിറ്റ്‌ പത്തു പേരുമായി കളിക്കേണ്ടി വന്നിട്ടും നോര്‍ത്ത്‌ ഈസ്റ്റ്‌ സമനിലയുമായി രക്ഷപ്പെട്ടു. മൈക്കല്‍ ചോപ്രയെ ഇടിച്ചിട്ടതിന്‌ നോര്‍ത്ത്‌ ഈസ്റ്റിന്റെ കീന്‍ ചുവപ്പു കാര്‍ഡ്‌ കണ്ടു പുറത്തായി. ഇതു മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല.
13 കളികളില്‍ നിന്ന്‌ 16 പോയിന്റു-മായി ബ്ലാസ്റ്റേഴ്സ്‌ അഞ്ചാം സ്ഥാനത്തു തുട-രു-ന്നു. ബ്ലാസ്റ്റേ-ഴ്സിന്റെ സെമി പ്രതീ-ക്ഷയ്ക്കു മങ്ങ-ലേല്‍പ്പിച്ച സമ-നി-ല-യായി ഇത്‌.