അമേരിക്കയില്‍ മിസൌറി സ്ടെട്ടിലെ ഫെര്ഗൂസനില്‍ ആഫ്രിക്കന്‍ അമേരിക്കക്കാരനായ കൌമാരക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് ഓഫീസരെ ശിക്ഷിക്കാന്‍ ജൂറി വിസമ്മതിച്ചതോടെ അവിടെ നിലനില്ക്കു ന്ന വംശവെറി വീണ്ടും ദേശീയ ചര്ച്ചാ വിഷയമായി . അമേരിക്കയില്‍ മിക്കയിടത്തും വിധിക്കെതിരെ മനുഷ്യാവകാശ സംഘടനകളും വംശീയതാ വിരുദ്ധസംഘടനകളും പ്രതിഷേധം ഉയര്തുചര കയാണ് . കഴിഞ്ഞ ആഗസ്റ് ഒമ്പതിന് ഡാരന്‍ വില്സഘണ്‍ എന്ന അമേരിക്കന്‍ പോലീസ്ഓഫീസര്‍ ആണ് പതിനെട്ടു തികയാത്ത നിരായുധനായ ബ്രൌണിനെ വെടി വെച്ച് കൊന്നത് . തിങ്കളാഴ്ച ഈ ഓഫീസറെ ഒരു മിസ്സൌരി കോടതി വെറുതെ വിട്ടു . തുടര്ന്ന് മൂന്നു ദിവസം അക്രമാസക്തമായ ലഹളകള്‍ ഉണ്ടായി . ഈ വര്ഷം ഇങ്ങിനെ കൊല്ലപ്പെട്രുന്ന ആറാമത്തെ ആഫ്രിക്കന്‍ അമേരിക്കക്കാരനാണ് ബ്രൌണ്‍ . അമേരിക്കയില്‍ ഇപ്പോഴും സാമൂഹ്യ സമത്വം ഒരു മിഥ്യ ആണെന്ന് ഈ സംഭവം തെളിയിക്കുന്നതായി അറ്റോര്ണിു റൌള്‍റോസ് പറഞ്ഞു . നിറവ്യത്യാസത്തിന്റെ പേരില്‍ നിരായുധനായ ഒരു യുവാവിനെ വെടിവെച്ചു കൊന്ന ആളെ ശിക്ഷിക്കാതിരിക്കുന്നത് ഒരു തെറ്റിധാരണയോന്നുമല്ല . രാജ്യത്താകമാനം നിലനില്ക്കുഒന്ന , പോലീസും ന്യൂന പക്ഷങ്ങളും തമ്മിലുള്ള പരസ്പര വൈരവും കറുത്തവരും വെളുത്തവരും തമ്മിലുള്ള വൈരവും ഉത്തേജിപ്പിക്കുന്ന ഒരു പ്രശ്നമാണ് ആഫ്രിക്കന്‍ അമേരിക്കക്കാര്ക്കെ തിരെ പ്രയോഗിക്കുന്നത് . ഈയിടെ സി എന്‍ എന്‍ നടത്തിയ ഒരു സര്വ്വേ്യില്‍ കണ്ടത് വംശ വിവേചനം നിലനില്ക്കു്ന്നു എന്ന് ഒറ്റ വെള്ളക്കാരനും കരുതുന്നില്ല എന്നാണു . മുപ്പത്തിയഞ്ചു ശതമാനം വെള്ളക്കാര്‍ അല്ലാത്തവരും അങ്ങിനെ കരുതുന്നു . അതെ സമയം രാജ്യത്തെ എഴുപതു പോലീസ് സ്റെഷനിലെ കണക്കെടുത്തപ്പോള്‍ അറസ്റ്റു ചെയ്ത കറുത്തവരുടെ എണ്ണം വെളുത്തവരുടെതിനേക്കാള്‍ പത്തിരട്ടി ആയിരുന്നു. രാജ്യത്തെ മൂവ്വായിരതിലേറെ പോലീസ് സംവിധാനത്തില്‍ ആഫ്ര്ക്കാന്‍ അമേരിക്കന്‍ മാരല്ലാത്ത കറുത്തവരെ അറസ്റ്റ് ചെയ്ത സംഭവം നൂറ്റി എഴുപത്തി മൂന്നു മാത്രം . ഫെര്‍ഗൂസന്‍കേസില്‍ കേസ് ഫ്രെയിം ചെയ്തു ജൂറിയെ നിശ്ചയിച്ച പ്രോസിക്യൂട്ടര്‍ മക്കുല്ലോവും വിമര്ശ ന വിധേയനാവുകയാണ് . അബ്രഹാംലിങ്കന്‍ അടിമമോചന വിളംബരം ഇറക്കി ഒന്നര നൂറ്റാണ്ട് പിന്നിട്ടിട്ടും സമൂഹത്തില്‍ വാഴുന്നത് അടിമയുടമ ബന്ധം മാത്രം ആണെന്നും അടിമകളുടെ ജീവിതം ഇപ്പോഴും നയിക്കുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്ക്കെതിരായ പൊതു ബോധം ഇപ്പോഴും നിലനിര്ത്തുകയാണ് ഭരണ കൂടം എന്നുമുള്ള ആക്ഷേപം ഒരിടവേളക്ക് ശേഷം വീണ്ടും ഉയരുകയാണ്