അമേരിക്കന്‍ യുദ്ധവിമാനങ്ങളുടെ പിന്തുണയോടെ ഇറാക്ക് – സിറിയ അതിര്ത്തി കളിലും പ്രധാന ഇറാക്കി പട്ടണങ്ങളിലും പട്ടാളക്കാരും ഗോത്ര സേനകളും സംയുക്തമായി ഐസിസിനു എതിരെ നടത്തിയ ആക്രമണം കാര്യമായ ഒരു ഫലവും ഉണ്ടാക്കിയില്ലെന്നു വിലയിരുത്തല്‍ . ഐസിസിനു ഇനിയും രണ്ടു മാസം പിടിച്ചു നില്ക്കാ്ന്‍ ഉള്ള ആയുധങ്ങളും മാരകായുധങ്ങളും ബാക്കിയുണ്ടെന്ന് യു എന്‍ മുന്നറിയിപ്പ് നല്കു ന്നു . ചില മര്മ്മങ പ്രധാനമായ പട്ടണങ്ങള്ക്കു വേണ്ടിയാണ് ഇപ്പോള്‍ പോരാട്ടം . ഇതിനിടെ അമേരിക്കന്‍ സഹായം തീര്ത്തും അപര്യാപ്തമാണെന്ന് കുര്ദ്ധിഷ് നേതാക്കള്‍ പറഞ്ഞു . സിറിയയിലെ ചില പ്രദേശങ്ങള്‍ ചേര്ത്തു ഒരു പ്രത്യേക രാഷ്ട്രമാണ് ഇവരുടെ ലക്‌ഷ്യം . അത് നേടാന്‍ അമേരിക്ക സഹായിക്കുമെന്ന അവരുടെ മോഹം സഫലമായില്ല . ഐസിസിനു എതിരെ ചാവേറുകള്‍ അല്ലെങ്കില്‍ കൂലിപ്പട്ടാളം എന്ന നിലക്കാണ് ഇപ്പോള്‍ കുര്ദ്ം സേനയെ അമേരിക്ക ഉയോഗിക്കുന്നത് . കൂടാതെ തോക്കെടുക്കാന്‍ അറിയുന്നവരൊക്കെ ഐസിസിനു എതിരെ പോരിനു ഇറങ്ങണമെന്നും അമേരിക്ക ആഹ്വാനം ചെയ്തിട്ടുണ്ട് . ഗോത്രങ്ങളെയും ജനത്തെയും ഇങ്ങനെ ആയുധമണിയിക്കുന്ന പ്രവണത ആപല്ക്കങരമാണ് എന്നും അഫ്ഗാന്‍ അനുഭവം അമേരിക്ക മറക്കരുതെന്നും യു എസ്സ് കമന്റെട്ടര്മാ്ര്‍ മുന്നറിയിപ്പ് നല്കു ന്നു . അന്ബാറില്‍ പോരാട്ടം ശമിച്ച മട്ടാണ് . അവിടം ഐസിസിന്റെ പൂര്ണ്ണ് നിയന്ത്രണത്തില്‍ ആണ് ഇപ്പോഴും . വിശാലമായ പടിഞ്ഞാറന്‍ പ്രവിശ്യയും അവര്‍ നിയന്ത്രിക്കുന്നു . ഇവിടെ ഐസിസിനെ ചെറുത്ത നിന്ന അത്ഭു നിമാര്‍ ഗോത്രപോരാളികള്‍ അവസാനം അവരുടെ പ്രവിശ്യയുടെ ഓരത്തു രണ്ടാഴ്ച ചെറുത്തു നിന്നു. പിന്നെ പലായനം ചെയ്തു . അമേരിക്ക വാഗ്ദാനം ചെയ്ത ആയുധങ്ങള്‍ ഒന്നും തങ്ങള്ക്കു കിട്ടിയില്ലെന്ന് നിമ്രന്റെ നേതാവ് ഷെയ്ഖ്‌ ഘാസി അല്കൌനദ് പറഞ്ഞു . ‘’ഞങ്ങള്‍ എന്നും ഐസിസിനെ എതിരത്തവരാന് . പക്ഷെ ഞങ്ങളെ സഹായിക്കാന്‍ ഇന്നാരുമില്ല . ഇനി ഒരു വെടിയുണ്ട പോലും ബാക്കിയില്ല ‘’. കുറച്ചു നാള്‍ മുന്പ്ര നിമ്രിന്റെ കേന്ദ്രമായ ഹിറ്റ് പട്ടണം കീഴടക്കി ഐസിസ് വലിയൊരു വംശഹത്യ നടത്തിയിരുന്നു . അറുന്നൂറു പേര്‍ കൊല്ലപ്പെട്ടു . അമേരിക്കയുടെയും സൌദിയുടെയും സടലൈറ്റ് ഗള്ഫ് രാജ്യങ്ങളുടെയും പിന്തുണയോടെ ഐസിസിനെ പരാജയപ്പെടുത്താം എന്ന യുദ്ധ പദ്ധതി ഇപ്പൊ സ്റെയില്‍ മേറ്റ് ആയി നില്ക്കു്കയാണ് . കൂടുതല്‍ ആളും പടക്കോപ്പും അയക്കാന്‍ അമേരിക്കയില്‍ സമ്മര്ദം‍ ഏറുകയാണ് . അത് സാധ്യമാകാം എന്ന് പെണ്ടഗന്‍ വാക്ക് നല്കി‍യതായി അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നു .