Kerala

Politics News

 • യു.എ.ഇ വിസക്കായി ഇനി ഓണ്‍ലൈന്‍ സൌകര്യം

  2015-01-19

  ന്യൂഡല്‍ഹി: യു.എ.ഇ വിസാ നടപടികള്‍ക്ക്‌ ഇനി ഓണ്‍ലൈന്‍ സൌകര്യം. യുഎഇയിലേക്ക്‌ ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള ഓണ്‍ലൈന്‍ വിസാ സൌകര്യമാണ്‌ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ മാര്‍ച്ച്‌ 31 മുതല്‍ ലഭ്യമാക്കുന്നത്‌.
  ആവശ്യമായ രേഖകളും ഫോട്ടോയും പണവും അടച്ചാല്‍ ഒരു ദിവസത്തിനകം തന്നെ വിസ ലഭ്യമാകുമെന്ന്‌ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ അധികൃതര്‍ വ്യക്തമാക്കി. ഇതിനായി ഷാര്‍ജയിലെ അല്‍അറൂബ സ്‌ട്രീറ്റില്‍ ആദ്യ ഓഫീസ്‌ തുറന്നുകഴിഞ്ഞു. വൈകാതെ കൂടുതല്‍ ശാഖകള്‍ ആരംഭിക്കും.
  നിലവില്‍ ഇന്ത്യയിലെ ഒന്‍പത്‌ നഗരങ്ങളിലേക്കായി ആഴ്‌ചയില്‍ 100 വിമാനങ്ങള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. അടുത്ത വര്‍ഷം എട്ടു വിമാനങ്ങള്‍ കൂടി എത്തുന്നതോടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്താനാകുമെന്നും എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ സി.ഇ.ഒ ശ്യാം സുന്ദര്‍ പറഞ്ഞു. ...

  Read More
 • കൊല്ലം-തൂത്തുക്കുടി തീരദേശ കപ്പല്‍

  2015-01-13

  കൊല്ലം-തൂത്തുക്കുടി തുറമുഖങ്ങളെ ബന്ധിപ്പിച്ചു തീരദേശ കപ്പല്‍ സര്‍വീസ് ഫെബ്രുവരി മദ്ധ്യത്തോടെ ആരംഭിക്കും. അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക്സ് ഡേറ്റ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം( ഇ. ഡി. ഐ) കൊല്ലത്തു സ്ഥാപിച്ചുകഴിഞ്ഞു. ഇക്കഴിഞ്ഞ ആഴ്ചയാണ് പത്തുലക്ഷം രൂപ മുടക്കി ഇ.ഡി. ഐ സംവിധാനം സ്ഥാപിച്ചത്. ഇതോടെ കസ്റ്റംസ് ക്ളിയറന്‍സും മറ്റും ലോകത്തെവിടെയിരുന്നും പരിശോധിക്കാന്‍ കഴി യും. ചരക്കുകപ്പലുകളാണ് തുടക്കത്തില്‍ കൊല്ലം-തൂത്തുക്കുടി തുറമുഖത്തിനിടയില്‍ ഗതാഗതം നടത്തുക. കശുവണ്ടിയുടെ ഈറ്റില്ലമായ കൊല്ലത്തുനിന്നും പുറത്തേക്കും മറ്റിടങ്ങളില്‍നിന്നു കൊല്ലത്തേക്കും കശുവണ്ടി എത്തിക്കുക, തടിയുടെ ഗതാഗതം സുഗമാക്കുക തുടങ്ങിയവയാണ് ആദ്യഘട്ടത്തിലുണ്ടാവുക. തൂത്തുക്കുടി പോര്‍ട്ട്ട്രസ്റ്റ് ചെയര്‍മാന്‍ അനന്തചന്ദ്രബോസ് വ്യക്തമാക്കിയതാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലത്തെ തുറമുഖ സൌകര്യങ്ങള്‍ അദ്ദേഹം നേരില്‍കണ്ടു വിലയിരുത്തുകയും ചെയ്തു. മറ്റു ഏതൊക്കെ ചരക്കുകള്‍ ഈ തുറമുഖങ്ങള്‍ക്കിടയില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നതിനെ സംബന്ധിച്ചു പിന്നാലെ വെളിപ്പെടുത്തും. ആഴ്ചയില്‍ രണ്ടുസര്‍വീസാണുണ്ടാവുക. ഭാവിയില്‍ യാത്രക്കാര്‍ക്കുള്ള സര്‍വീസും തുടങ്ങും. ചെലവുകുറച്ചു ചരക്കുകള്‍ നീക്കുക, പരിസ്ഥിതി സൌഹാര്‍ദമായി ഗതാഗതം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ സര്‍വീസിനു പിന്നിലുള്ള ലക്ഷ്യം. മറ്റു പല തുറമുഖങ്ങളെയും ഇതുപോലെ ഭാവിയില്‍ കൂട്ടിയോജിപ്പിക്കാനുള്ള പരിപാടിയും ആസൂത്രണം ചെയ്തുവരുന്നുണ്ട്. ...

  Read More
 • ഷാര്‍ലി എബ്‌ദോ ആക്രമണം: മൂന്നുപേരില്‍ ഒരാള്‍ കീഴടങ്ങി

  2015-01-08

  പാരീസ്‌: ഷാര്‍ലി എബ്‌ദോ വാരികയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടതായി കരുതുന്ന മൂന്നുപേരില്‍ ഒരാള്‍ പോലീസിന്‌ മുന്നില്‍ കീഴടങ്ങി. ഹമീദ്‌ മൊറാദ്‌ എന്ന പതിനെട്ടുകാരനാണ്‌ കീഴടങ്ങിയത്‌. രണ്ട്‌ സഹോദരങ്ങളടക്കം മൂന്നുപേരാണ്‌ ഭീകരാക്രമണം നടത്തിയത്‌.
  കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം നാലുമണിയോടെയാണ്‌ പാരീസിനെ നടുക്കിയ ആക്രമണം നടന്നത്‌. ആക്രമണത്തില്‍ ചീഫ്‌ എഡിറ്ററും നാല്‌ കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.
  പ്രവാചക നിന്ദ ആരോപിച്ചായിരുന്നു മാധ്യമ സ്ഥാപനത്തിനു നേരെ വെടിവെപ്പ്‌ നടത്തിയത്‌. എഡിറ്റോറിയല്‍ മീറ്റിംഗിനിടെയായിരുന്നു ആക്രമണം. പ്രവാചകനുവേണ്ടി ഞങ്ങള്‍ പ്രതികാരം ചെയ്യുന്നതായി പറഞ്ഞായിരുന്നു വെടിവെപ്പ്‌ നടത്തിയത്‌. ആദ്യമായി ഒരു മുസ്ലിം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതായി ചിത്രീകരിക്കുന്ന പ്രമുഖ ഫ്രഞ്ച്‌ നോവലിസ്റ്റിന്റെ പുസ്‌തകം പുറത്തിറങ്ങിയ ദിവസം തന്നെയാണ്‌ സംഭവം നടന്നത്‌.
  2011ലും ഷാര്‍ലി എബ്‌ദോയുടെ ഓഫീസിനു നേരെ ബോംബാക്രമണം നടന്നിരുന്നു. 2006, 2011 വര്‍ഷങ്ങളില്‍ വാരിക പ്രവാചകനെ നിന്ദിക്കുന്ന രീതിയിലുള്ള കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച്‌ വിവാദം സൃഷ്‌ടിച്ചിരുന്നു. ...

  Read More
 • ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ പി.ഡി.പി എം.എല്‍.എമാര്‍ക്ക്‌ വിമുഖത

  2015-01-05

  കാശ്‌മീര്‍: കാശ്‌മീരില്‍ ബി.ജെ.പിയുമായി ചേര്‍ന്ന്‌ സര്‍ക്കാര്‍ രൂപീകരിക്കുന്നത്‌ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന്‌ പി.ഡി.പി എം.എല്‍.എമാര്‍ ആരോപണം ഉന്നയിച്ചു.
  ജനങ്ങള്‍ ഇത്‌ അംഗീകരിക്കില്ലെന്നും അവര്‍ നേതൃത്വത്തെ ബോധിപ്പിച്ചു. എന്നാല്‍ ഇന്ന്‌ ബി.ജെ.പി നേതാക്കള്‍ തലസ്ഥാനത്തെത്തി അമിത്‌ഷായുമായി സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട്‌ കൂടിക്കാഴ്‌ച നടത്തുന്നുണ്ട്‌. ജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പി.ഡി.പി നേരത്തെ തീരുമാനിച്ചിരുന്നു. ജനങ്ങളുമായി ആശയവിനിമയം നടത്തിയ എം.എല്‍.എമാര്‍ ജനവികാരം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിന്‌ എതിരാണെന്നാണ്‌ നേതൃത്വത്തെ ധരിപ്പിച്ചത്‌.
  കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ 28 സീറ്റ്‌ നേടി പി.ഡി.പിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ...

  Read More
 • വാജ്‌പേയിക്ക്‌ ഭാരതരത്‌ന നല്‍കി ആദരിക്കാന്‍ മന്‍മോഹന്‍സിംഗ്‌ ആഗ്രഹിച്ചിരുന്നു: സഞ്‌ജയ്‌ ബാരു

  2015-01-02

  ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രിയും സീനിയര്‍ ബി.ജെ.പി നേതാവുമായ എ.ബി വാജ്‌പേയിക്ക്‌ ഭാരതരത്‌ന നല്‍കി ആദരിക്കാന്‍ മന്‍മോഹന്‍സിംഗ്‌ ആഗ്രഹിച്ചിരുന്നതായി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്‌ജയ്‌ ബാരു.
  വാജ്‌പേയിക്കും നരസിംഹറാവുവിനും ഭാരതരത്‌ന നല്‍കണമെന്ന്‌ താന്‍ നിര്‍ദ്ദേശിച്ചതായി അദ്ദേഹം പറയുന്നു. മന്‍മോഹന്‍സിംഗ്‌ അത്‌ സമ്മതിക്കുകയും ചെയ്‌തതായി ബാരു വെളിപ്പെടുത്തി. എന്നാല്‍ മറ്റു കോണ്‍ഗ്രസ്‌ നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാവാം തന്റെ നിര്‍ദ്ദേശം വെളിച്ചം കാണാതെ പോയതെന്നും അദ്ദേഹം പറയുന്നു.
  മാധ്യമ ഉപേദഷ്‌ടാവായിരുന്ന കാലത്തെക്കുറിച്ച്‌ ബാരു എഴുതിയ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്‌തകം വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ്‌ അദ്ദേഹത്തിന്റെ ഈ പുതിയ വെളിപ്പെടുത്തല്‍.
  ഇക്കഴിഞ്ഞ ഡിസംബര്‍ 25നാണ്‌ മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന വാജ്‌പേയിക്ക്‌ നല്‍കിയത്‌. ...

  Read More

international News

 • IMG_1700-1300x866

  യു എസ്സില്‍ വംശീയത വീണ്ടും ശക്തമാവുന്നു

  2014-11-29

  അമേരിക്കയില്‍ മിസൌറി സ്ടെട്ടിലെ ഫെര്ഗൂസനില്‍ ആഫ്രിക്കന്‍ അമേരിക്കക്കാരനായ കൌമാരക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് ഓഫീസരെ ശിക്ഷിക്കാന്‍ ജൂറി വിസമ്മതിച്ചതോടെ അവിടെ നിലനില്ക്കു ന്ന വംശവെറി വീണ്ടും ദേശീയ ചര്ച്ചാ വിഷയമായി . അമേരിക്കയില്‍ മിക്കയിടത്തും വിധിക്കെതിരെ മനുഷ്യാവകാശ സംഘടനകളും വംശീയതാ വിരുദ്ധസംഘടനകളും പ്രതിഷേധം ഉയര്തുചര കയാണ് . കഴിഞ്ഞ ആഗസ്റ് ഒമ്പതിന് ഡാരന്‍ വില്സഘണ്‍ എന്ന അമേരിക്കന്‍ പോലീസ്ഓഫീസര്‍ ആണ് പതിനെട്ടു തികയാത്ത നിരായുധനായ ബ്രൌണിനെ വെടി വെച്ച് കൊന്നത് . തിങ്കളാഴ്ച ഈ ഓഫീസറെ ഒരു മിസ്സൌരി കോടതി വെറുതെ വിട്ടു . തുടര്ന്ന് മൂന്നു ദിവസം അക്രമാസക്തമായ ലഹളകള്‍ ഉണ്ടായി . ഈ വര്ഷം ഇങ്ങിനെ കൊല്ലപ്പെട്രുന്ന ആറാമത്തെ ആഫ്രിക്കന്‍ അമേരിക്കക്കാരനാണ് ബ്രൌണ്‍ . അമേരിക്കയില്‍ ഇപ്പോഴും സാമൂഹ്യ സമത്വം ഒരു മിഥ്യ ആണെന്ന് ഈ സംഭവം തെളിയിക്കുന്നതായി അറ്റോര്ണിു റൌള്‍റോസ് പറഞ്ഞു . നിറവ്യത്യാസത്തിന്റെ പേരില്‍ നിരായുധനായ ഒരു യുവാവിനെ വെടിവെച്ചു കൊന്ന ആളെ ശിക്ഷിക്കാതിരിക്കുന്നത് ഒരു തെറ്റിധാരണയോന്നുമല്ല . രാജ്യത്താകമാനം നിലനില്ക്കുഒന്ന , പോലീസും ന്യൂന പക്ഷങ്ങളും തമ്മിലുള്ള പരസ്പര വൈരവും കറുത്തവരും വെളുത്തവരും തമ്മിലുള്ള വൈരവും ഉത്തേജിപ്പിക്കുന്ന ഒരു പ്രശ്നമാണ് ആഫ്രിക്കന്‍ അമേരിക്കക്കാര്ക്കെ തിരെ പ്രയോഗിക്കുന്നത് . ഈയിടെ സി എന്‍ എന്‍ നടത്തിയ ഒരു സര്വ്വേ്യില്‍ കണ്ടത് വംശ വിവേചനം നിലനില്ക്കു്ന്നു എന്ന് ഒറ്റ വെള്ളക്കാരനും കരുതുന്നില്ല എന്നാണു . മുപ്പത്തിയഞ്ചു ശതമാനം വെള്ളക്കാര്‍ അല്ലാത്തവരും അങ്ങിനെ കരുതുന്നു . അതെ സമയം രാജ്യത്തെ എഴുപതു പോലീസ് സ്റെഷനിലെ കണക്കെടുത്തപ്പോള്‍ അറസ്റ്റു ചെയ്ത കറുത്തവരുടെ എണ്ണം വെളുത്തവരുടെതിനേക്കാള്‍ പത്തിരട്ടി ആയിരുന്നു. രാജ്യത്തെ മൂവ്വായിരതിലേറെ പോലീസ് സംവിധാനത്തില്‍ ആഫ്ര്ക്കാന്‍ അമേരിക്കന്‍ മാരല്ലാത്ത കറുത്തവരെ അറസ്റ്റ് ചെയ്ത സംഭവം നൂറ്റി എഴുപത്തി മൂന്നു മാത്രം . ഫെര്‍ഗൂസന്‍കേസില്‍ കേസ് ഫ്രെയിം ചെയ്തു ജൂറിയെ നിശ്ചയിച്ച പ്രോസിക്യൂട്ടര്‍ മക്കുല്ലോവും വിമര്ശ ന വിധേയനാവുകയാണ് . അബ്രഹാംലിങ്കന്‍ അടിമമോചന വിളംബരം ഇറക്കി ഒന്നര നൂറ്റാണ്ട് പിന്നിട്ടിട്ടും സമൂഹത്തില്‍ വാഴുന്നത് അടിമയുടമ ബന്ധം മാത്രം ആണെന്നും അടിമകളുടെ ജീവിതം ഇപ്പോഴും നയിക്കുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്ക്കെതിരായ പൊതു ബോധം ഇപ്പോഴും നിലനിര്ത്തുകയാണ് ഭരണ കൂടം എന്നുമുള്ള ആക്ഷേപം ഒരിടവേളക്ക് ശേഷം വീണ്ടും ഉയരുകയാണ് ...

  Read More
 • IMG_1700-1300x866

  യു എസ്സ് സേന പിന്മാറില്ല

  2014-11-22

  വാഷിംഗ്‌ടണ്‍: അമേരിക്കന്‍ സേന മുന്‍ വാഗ്ദാനത്തിനു വിരുദ്ധമായി അടുത്ത വര്‍ഷം കൂടി അഫ്ഗാനില്‍ തുടരും. പ്രസിടന്റ്റ് ബരാക് ഒബാമ രഹസ്യ ഉത്തരവില്‍ ഒപ്പുവെച്ചു.
  അടുത്ത വര്‍ഷം ജനുവരി ഒന്നിന് യു എസ്സും സഖ്യ സേനകളും അഫ്ഗാനില്‍ നിന്ന് പിന്മാറുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പന്ത്രണ്ടായിരം സൈനികര്‍ അഫ്ഗാന്‍ സേനയെ ഭീകര വിരുദ്ധ യുദ്ധങ്ങളില്‍ സഹായിക്കാന്‍ അഫ്ഗാനില്‍ തുടരുമെന്ന് പിന്നീട് നിശ്ചയിച്ചു.
  ഇപ്പോള്‍ അമ്പതിനായിരത്തോളം സൈനികര്‍ അവിടെത്തന്നെ ക്യാമ്പ് ചെയ്യുമെന്നാണ് പുതിയ ഉത്തരവില്‍. അവര്‍ക്ക് ഡ്രോണ്‍ അടക്കമുള്ള സര്‍വ്വസന്നാഹങ്ങളും ഉണ്ടാകും. പശ്ചിമേഷ്യയില്‍ ഐസിസ് മുന്നേറുന്ന സാഹചര്യത്തിലാണ് ഒബാമയുടെ ഉത്തരവ് എന്നാണു പൊതു വിശദീകരണം.
  അതെ സമയം അഫ്ഗാന്റെ മൂന്നില്‍ രണ്ടു ഭാഗങ്ങളും മര്‍മ്മ പ്രധാന റോഡുകളും ഇപ്പോഴും നിയന്ത്രിക്കുന്നത്‌ താലിബാന്‍--ഗോത്ര നേതാക്കളാണ്. ഇവരുമായി ചര്‍ച്ച വേണമെന്ന് വാദിക്കുന്ന ഒരു വിഭാഗം പുതിയ അഫ്ഗാന്‍ സര്‍ക്കാരിലുണ്ട്‌. വേണ്ടെന്നു വാദിക്കുന്നവരും ഉണ്ട്. ഇപ്പോള്‍ മലനിരകളില്‍ കഴിയുന്ന താലിബാന്‍ പോരാളികള്‍ അമേരിക്കന്‍ സേന പിന്മാറിയാല്‍ ഉടന്‍ അഫ്ഗാന്‍ പിടിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.
  ഇത്രയും കാലത്തെ യുദ്ധത്തിനിടയില്‍ ഒരിക്കല്‍ പോലും അഫ്ഗാനില്‍ ഒരു സുസ്ഥിര ജനാധിപത്യ ഭരണത്തിനു ക്രമമുണ്ടാക്കാന്‍ ഇറാക്കിലെന്നത് പോലെ അമേരിക്കക്ക് കഴിഞ്ഞില്ല. എന്നാല്‍ അവരുടെ സേനാബലം ഒരു ഖട്ടത്തില്‍ ഒന്നേകാല്‍ ലക്ഷം വരെ എത്തിയിരുന്നു. പുതിയ പ്രസിടന്റ്റ് അഷ്‌റഫ്‌ ഘാനി ആ സ്ഥിതി പുനസ്ഥാപിക്കണം എന്ന് വാദിക്കുന്ന ആളാണ്‌. താലിബാന്റെ ശക്തി അടുത്തറിയുന്ന അദ്ദേഹം വീണ്ടും അഫ്ഗാന്‍ അവരുടെ പിടിയില്‍ ആവുമെന്നു ന്യായമായും സംശയിക്കുന്നു.
  ഇറാക്കിന്റെ അവസ്ഥ അവരെ അതിനു പ്രേരിപ്പിക്കുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് മാത്രമേ അഫ്ഗാനിലെ പുതിയ യു എസ്സ് കമാണ്ടര്‍ ജോണ് കാംബെല്‍ പറഞ്ഞുള്ളൂ . ...

  Read More
 • IMG_1700-1300x866

  പശ്ചിമേഷ്യ; യുദ്ധത്തിനു ഇടവേളയില്ല

  2014-11-22

  അമേരിക്കന്‍ യുദ്ധവിമാനങ്ങളുടെ പിന്തുണയോടെ ഇറാക്ക് – സിറിയ അതിര്ത്തി കളിലും പ്രധാന ഇറാക്കി പട്ടണങ്ങളിലും പട്ടാളക്കാരും ഗോത്ര സേനകളും സംയുക്തമായി ഐസിസിനു എതിരെ നടത്തിയ ആക്രമണം കാര്യമായ ഒരു ഫലവും ഉണ്ടാക്കിയില്ലെന്നു വിലയിരുത്തല്‍ . ഐസിസിനു ഇനിയും രണ്ടു മാസം പിടിച്ചു നില്ക്കാ്ന്‍ ഉള്ള ആയുധങ്ങളും മാരകായുധങ്ങളും ബാക്കിയുണ്ടെന്ന് യു എന്‍ മുന്നറിയിപ്പ് നല്കു ന്നു . ചില മര്മ്മങ പ്രധാനമായ പട്ടണങ്ങള്ക്കു വേണ്ടിയാണ് ഇപ്പോള്‍ പോരാട്ടം . ഇതിനിടെ അമേരിക്കന്‍ സഹായം തീര്ത്തും അപര്യാപ്തമാണെന്ന് കുര്ദ്ധിഷ് നേതാക്കള്‍ പറഞ്ഞു . സിറിയയിലെ ചില പ്രദേശങ്ങള്‍ ചേര്ത്തു ഒരു പ്രത്യേക രാഷ്ട്രമാണ് ഇവരുടെ ലക്‌ഷ്യം . അത് നേടാന്‍ അമേരിക്ക സഹായിക്കുമെന്ന അവരുടെ മോഹം സഫലമായില്ല . ഐസിസിനു എതിരെ ചാവേറുകള്‍ അല്ലെങ്കില്‍ കൂലിപ്പട്ടാളം എന്ന നിലക്കാണ് ഇപ്പോള്‍ കുര്ദ്ം സേനയെ അമേരിക്ക ഉയോഗിക്കുന്നത് . കൂടാതെ തോക്കെടുക്കാന്‍ അറിയുന്നവരൊക്കെ ഐസിസിനു എതിരെ പോരിനു ഇറങ്ങണമെന്നും അമേരിക്ക ആഹ്വാനം ചെയ്തിട്ടുണ്ട് . ഗോത്രങ്ങളെയും ജനത്തെയും ഇങ്ങനെ ആയുധമണിയിക്കുന്ന പ്രവണത ആപല്ക്കങരമാണ് എന്നും അഫ്ഗാന്‍ അനുഭവം അമേരിക്ക മറക്കരുതെന്നും യു എസ്സ് കമന്റെട്ടര്മാ്ര്‍ മുന്നറിയിപ്പ് നല്കു ന്നു . അന്ബാറില്‍ പോരാട്ടം ശമിച്ച മട്ടാണ് . അവിടം ഐസിസിന്റെ പൂര്ണ്ണ് നിയന്ത്രണത്തില്‍ ആണ് ഇപ്പോഴും . വിശാലമായ പടിഞ്ഞാറന്‍ പ്രവിശ്യയും അവര്‍ നിയന്ത്രിക്കുന്നു . ഇവിടെ ഐസിസിനെ ചെറുത്ത നിന്ന അത്ഭു നിമാര്‍ ഗോത്രപോരാളികള്‍ അവസാനം അവരുടെ പ്രവിശ്യയുടെ ഓരത്തു രണ്ടാഴ്ച ചെറുത്തു നിന്നു. പിന്നെ പലായനം ചെയ്തു . അമേരിക്ക വാഗ്ദാനം ചെയ്ത ആയുധങ്ങള്‍ ഒന്നും തങ്ങള്ക്കു കിട്ടിയില്ലെന്ന് നിമ്രന്റെ നേതാവ് ഷെയ്ഖ്‌ ഘാസി അല്കൌനദ് പറഞ്ഞു . ‘’ഞങ്ങള്‍ എന്നും ഐസിസിനെ എതിരത്തവരാന് . പക്ഷെ ഞങ്ങളെ സഹായിക്കാന്‍ ഇന്നാരുമില്ല . ഇനി ഒരു വെടിയുണ്ട പോലും ബാക്കിയില്ല ‘’. കുറച്ചു നാള്‍ മുന്പ്ര നിമ്രിന്റെ കേന്ദ്രമായ ഹിറ്റ് പട്ടണം കീഴടക്കി ഐസിസ് വലിയൊരു വംശഹത്യ നടത്തിയിരുന്നു . അറുന്നൂറു പേര്‍ കൊല്ലപ്പെട്ടു . അമേരിക്കയുടെയും സൌദിയുടെയും സടലൈറ്റ് ഗള്ഫ് രാജ്യങ്ങളുടെയും പിന്തുണയോടെ ഐസിസിനെ പരാജയപ്പെടുത്താം എന്ന യുദ്ധ പദ്ധതി ഇപ്പൊ സ്റെയില്‍ മേറ്റ് ആയി നില്ക്കു്കയാണ് . കൂടുതല്‍ ആളും പടക്കോപ്പും അയക്കാന്‍ അമേരിക്കയില്‍ സമ്മര്ദം‍ ഏറുകയാണ് . അത് സാധ്യമാകാം എന്ന് പെണ്ടഗന്‍ വാക്ക് നല്കി‍യതായി അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നു . ...

  Read More
 • IMG_1700-1300x866

  കൊബാനിക്ക് ഐക്യദാര്‍ഢ്യം: തുര്‍ക്കിയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി

  2014-11-02

  ഇസ്താംബുള്‍: സിറിയയിലെ കുര്‍ദ് നഗരമായ കൊബാനിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ അന്താരാഷ്ട്ര ദിനത്തിന്റെ ഭാഗമായി തുര്‍ക്കിയില്‍ ആയിരങ്ങള്‍ പ്രതിഷേധപ്രകടനം നടത്തി. കഴിഞ്ഞ ആറാഴ്ചകളായി കുര്‍ദ് നഗരം ഇസ്ലാമിക് സ്റ്റേറ്റ് (ഐ. എസ്.) ഭീകരര്‍ ഉപരോധിച്ച് വരികയാണ്. തുര്‍ക്കിയിലെ പ്രധാന കുര്‍ദ് അനുകൂല സംഘടനയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(എച്ച്. ഡി. പി.)യാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രി അഹമ്മദ് ദാവൂദ് ഒഗ്ലു സമാധാനപരമായ പ്രകടനമേ അനുവദിക്കുകയൂള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു.
  പതിനയ്യായിരത്തിലധികം വിദേശികള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്കുവേണ്ടി ഇറാഖിലും സിറിയയിലും പ്രവര്‍ത്തിക്കുന്നതായി കഴിഞ്ഞ ദിവസം യു എൻ. റിപ്പോർട്ട്‌ ഉണ്ടായിരുന്നു. ഇറാഖിലും സിറിയയിലും വിദേശത്തുനിന്നുള്ള ഭീകരരുടെ സാന്നിധ്യം മുമ്പില്ലാത്തവിധം കൂടിയതായയും യു എൻ. പറഞ്ഞിരുന്നു.
  ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ മുന്നേറ്റത്തോടെ കൊബാനിയില്‍ നിന്ന്‌ 250,000 ത്തോളം അഭയാര്‍ത്ഥികളാണ്‌ കഴിഞ്ഞ സെപ്റ്റംബർ മുതൽ തുര്‍ക്കിയുടെ അതിര്‍ത്തി കടന്നത്‌. ...

  Read More
 • IMG_1700-1300x866

  80 രാജ്യങ്ങളില്‍നിന്നു‍നിന്നുള്ള 15000 വിദേശികൾ തീവ്രവാദവുമായി ഇറാഖിലും സിറിയയിലും: യു എൻ

  2014-11-01

  ന്യൂയോർക്ക്‌: 80 രാജ്യങ്ങളില്‍നിന്നുള്ള 15,000 വിദേശികള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്കുവേണ്ടി ഇറാഖിലും സിറിയയിലും പ്രവര്‍ത്തിക്കുന്നതായി യു എൻ. റിപ്പോർട്ട്‌. ഇറാഖിലും സിറിയയിലും വിദേശത്തുനിന്നുള്ള ഭീകരരുടെ സാന്നിധ്യം മുമ്പില്ലാത്തവിധം കൂടിയതായി യു എൻ. പറയുന്നു. അല്‍ക്വയ്‌ദയെയും താലിബാനെയും നിരീക്ഷിക്കുന്ന പാനലാണ് യു എൻ നു റിപ്പോർട്ട്‌ നല്കിയത്. മുന്‍പ്‌ ഇല്ലാത്ത വിധം മധ്യ ഏഷ്യ, പശ്ചിമ യൂറോപ്, വടക്കാൻ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആളുകൾ തീവ്രവാദത്തിലേക്ക്‌ തിരിയുന്നത് കരുതലോടെ കാണണമെന്നും റിപ്പോർട്ട്‌ പറയുന്നുണ്ട്. പൗരൻമാര് അവരുടെ രാജ്യങ്ങൾ വിട്ടു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തേക്ക് പോകുന്നത് തടയാൻ യു എൻ കഴിഞ്ഞ സെപ്‌തംബറില്‍ പ്രമേയം പാസാക്കിയിരുന്നു. ...

  Read More
 • sports News

  • സ്‌മിത്തിനു സെഞ്ചു-റി, ഓസീസ്‌ 505-–നു പുറത്ത്‌

   2014-12-19

   ബ്രിസ്‌ബെയ്‌ന്‍ : നായ-കന്‍ സ്റ്റീവ്‌ സ്‌മിത്തിന്റെ സെഞ്ചു-റി-യു-ടെയും (133) വാല-റ്റ-ക്കാ-രുടെ വീറുറ്റ ബാറ്റിം-ഗി-ന്റെയും പിന്‍ബ-ല-ത്തില്‍ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ഓസ്‌ട്രേ-ലിയ ഇന്ത്യ-ക്കെ-തിരേ 97 റണ്‍സിന്റെ ഒന്നാ-മി-ന്നിംഗ്‌സ്‌ ലീഡെ-ടു-ത്തു. മിച്ചല്‍ ജോണ്‍സ-ന്റെയും (88) മിച്ചല്‍ സ്റ്റാര്‍ക്കി-ന്റെയും അര്‍ധ സെഞ്ചു-റി-കള്‍ ഒന്നാ-മി-ന്നിംഗ്‌സ്‌ ലീഡി-ലേക്ക്‌ ഓസ്‌ട്രേ-ലി-യയെ നയി-ച്ചും. ഒന്നാ-മി-ന്നിം-ഗ്‌സില്‍ ഓസ്‌ട്രേ-ലിയ 505 റണ്‍സിനു പുറ-ത്താ-യി. ഒന്നാ-മി-ന്നിം-ഗ്‌സില്‍ ഇന്ത്യ-യുടെ അഞ്ചു വിക്ക-റ്റു-കള്‍ വീഴ്‌ത്തിയ ഹെയ്‌സല്‍വുഡ്‌ 32 റണ്‍സോടെ പുറ-ത്താ-കാതെ നിന്നു. മറു-പ-ടി-യായി ഇന്ത്യ രണ്ടാ-മി-ന്നിം-ഗ്‌സില്‍ ഒരു വിക്കറ്റിന്‌ 71 റണ്‍സെ-ടുത്തു നില്‍ക്കു-ന്നു. 39 പന്തു-ക-ളില്‍ നാലു ഫോറുള്‍പ്പെടെ 27 റണ്‍സെടുത്ത മുരളി വിജ-യിയെ, സ്റ്റാര്‍ക്‌ ക്ലീന്‍ ബൌള്‍ ചെയ്‌തു. 26 റണ്‍സോടെ ശിഖര്‍ ധവാനും 15 റണ്‍സോടെ തേജോ-ശ്വര്‍ പുജാ-രയും ക്രീസി-ലു-ണ്ട്‌. നായ-ക-നായി അര-ങ്ങേറ്റ മത്സ-ര-ത്തില്‍ത്തന്നെ സെഞ്ചുറി നേടി സ്‌മിത്ത്‌ മികവു തെളി-യി-ച്ചു. ആദ്യ ടെസ്റ്റിലും സ്‌മിത്ത്‌ സെഞ്ചുറി നേടി-യി-രു-ന്നു. 199 പന്തു-ക-ളില്‍ 13 ഫോറും രണ്ടു സിക്‌സു-മുള്‍പ്പെ-ടെ-യാണ്‌ സ്‌മിത്ത്‌ 133 തിക-ച്ച-ത്‌. 93 പന്തു-ക-ളില്‍ 13 ഫോറും ഒരു സിക്‌സും അടിച്ചു തകര്‍ത്ത്‌ 88 റണ്‍സ്‌ നേടിയ ജോണ്‍സണ്‍, സ്‌മിത്തിനു മികച്ച പിന്തുണ നല്‍കി. 59 പന്തു-ക-ളില്‍ ആറു ഫോറുള്‍പ്പെടെ സ്റ്റാര്‍ക്‌ 52 തിക-ച്ചു. ലിയോണ്‍ 23 പന്തു-ക-ളില്‍ മൂന്നു ഫോറുള്‍പ്പെടെ 23 റണ്‍സും ഹെയ്‌സല്‍വുഡ്‌ 50 പന്തു-ക-ളില്‍ ഏഴു ഫോറുള്‍പ്പെടെ 32 റണ്‍സും നേടി. ഇന്ത്യക്കു വേണ്ടി സീമര്‍മാ-രായ ഉമേഷ്‌ യാദവും ഇഷാന്ത്‌ ശര്‍മയും മൂന്നു വിക്ക-റ്റു-കള്‍ വീതവും സ്‌പിന്നര്‍ അശ്വിനും സീമര്‍ വരുണ്‍ ആരോണും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി. ...

   Read More
  • സഞ്‌ജു ലോകകപ്പ്‌ സാധ്യതാ സംഘത്തില്‍, സേവാഗ്‌, യുവരാജ്‌, ഗംഭീര്‍, ഹര്‍ഭജന്‍ ഇല്ല

   2014-12-04

   മുംബൈ : 2015 ലോകകപ്പ്‌ ക്രിക്കറ്റിനുള്ള 30 അംഗ ഇന്ത്യന്‍ സാധ്യതാ സംഘത്തില്‍ കേരളത്തിന്റെ പത്തൊമ്പതുകാരന്‍ വിക്കറ്റ്‌ കാപ്പര്‍ ബാറ്റ്‌സ്‌മാന്‍ സഞ്‌ജു വി. സാംസണെ ഉള്‍പ്പെടുത്തി.
   അതേ സമയം, കഴിഞ്ഞ 2011 ലോകകപ്പ്‌ ഇന്ത്യക്കു നേടിത്തരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വീരേന്ദര്‍ സേവാഗ്‌, ഗൌതം ഗംഭീര്‍, യുവരാജ്‌ സിംഗ്‌, ഹര്‍ഭജന്‍ സിംഗ്‌, സഹീര്‍ ഖാന്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളെയെല്ലാം ഒഴിവാക്കി. ഇവരെല്ലാം ഇന്ത്യക്കു വേണ്ടി കളിച്ചിട്ട്‌ ഒരു വര്‍ഷത്തിലേറെയായി. അവരാരും തന്നെ മികച്ച ഫോമിലുമല്ല. യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയ സാധ്യതാ സംഘത്തെയാണ്‌ സെലക്‌ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്‌.
   ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ലക്ഷ്യമാക്കിയുള്ള ലിസ്റ്റാണിത്‌. ശ്രീലങ്കയ്ക്കെതിരേ ഇന്ത്യ 5–0 വിജയം കണ്ട ഏകദിന പരമ്പരയില്‍ കളിച്ച 14 പേരും ലിസ്റ്റിലുണ്ട്‌. മനോജ്‌ തിവാരി. മനീഷ്‌ പാണ്ഡെ, കേദാര്‍ ജാഥവ്‌ എന്നിവരുള്‍പ്പെടെ 10 ബാറ്റ്‌സ്‌മാ-•ാ-രാണ്‌ സംഘത്തിലുള്ളത്‌.
   30 അംഗ സംഘം : ബാറ്റ്‌സ്‌മാന്‍മാര്‍ : ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ, അജിങ്ക്യ രഹാനെ, മുരളി വിജയ്‌, വിരാട്‌ കോഹ്‌ലി, സുരേഷ്‌ റെയ്‌ന, അമ്പട്ടി റായുഡു, കേദാര്‍ ജാഥവ്‌, മനോജ്‌ തിവാരി, മനീഷ്‌ പാണ്ഡെ. ഫാസ്റ്റ്‌ ബൌളര്‍മാര്‍ : ഇഷാന്ത്‌ ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ്‌ ഷാമി, ഉമേഷ്‌ യാദവ്‌. വരുണ്‍ ആരോണ്‍, ധവല്‍ കുല്‍ക്കര്‍ണി, അശോക്‌ ദിന്‍ഡ, മോഹിത്‌ ശര്‍മ, സ്റ്റുവര്‍ട്ട്‌ ബിന്നി. സ്‌പിന്നര്‍മാര്‍ : ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേ-ജ, അമിത്‌ മിശ്ര, അക്‌സര്‍ പട്ടേല്‍, പര്‍വേസ്‌ റസൂല്‍, കരണ്‍ ശര്‍മ, കുല്‍ദീപ്‌ യാദ-വ്‌. വിക്കറ്റ്‌ കീപ്പര്‍മാര്‍ : മഹേന്ദ്ര സിംഗ്‌ ധോണി, റോബിന്‍ ഉത്ത-പ്പ, സഞ്‌ജു സാംസണ്‍, വൃത്തി-മാന്‍ സാഹ. ...

   Read More
  • കേരള ബ്ലാസ്റ്റേഴ്സിനു സമനില

   2014-12-04

   കൊച്ചി : ഐ.എസ്‌.എല്ലിലെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിനെതിരേ ഗോള്‍രഹിത സമനില.
   നിരവധി സുവര്‍ണാവസരങ്ങള്‍ തുലച്ച ബ്ലാസ്റ്റേഴ്സിന്‌ സ്വയം പഴിക്കാനേ പറ്റൂ. അവസാന 15 മിനിറ്റ്‌ പത്തു പേരുമായി കളിക്കേണ്ടി വന്നിട്ടും നോര്‍ത്ത്‌ ഈസ്റ്റ്‌ സമനിലയുമായി രക്ഷപ്പെട്ടു. മൈക്കല്‍ ചോപ്രയെ ഇടിച്ചിട്ടതിന്‌ നോര്‍ത്ത്‌ ഈസ്റ്റിന്റെ കീന്‍ ചുവപ്പു കാര്‍ഡ്‌ കണ്ടു പുറത്തായി. ഇതു മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല.
   13 കളികളില്‍ നിന്ന്‌ 16 പോയിന്റു-മായി ബ്ലാസ്റ്റേഴ്സ്‌ അഞ്ചാം സ്ഥാനത്തു തുട-രു-ന്നു. ബ്ലാസ്റ്റേ-ഴ്സിന്റെ സെമി പ്രതീ-ക്ഷയ്ക്കു മങ്ങ-ലേല്‍പ്പിച്ച സമ-നി-ല-യായി ഇത്‌. ...

   Read More
  • ഹ്യൂസിനു കണ്ണീരോടെ വിട

   2014-12-03

   മാക്‌സ്‌വില്‍ (ഓസ്‌ട്രേലിയ) : മത്സരത്തിനിടെ ക്രിക്കറ്റ്‌ പന്ത്‌ തലയില്‍ കൊണ്ട്‌ അകാലത്തില്‍ പൊലിഞ്ഞ ഓസ്‌ട്രേലിയന്‍ ടെസ്റ്റ്‌ താരം ഫിലിപ്പ്‌ ഹ്യൂസിന്‌ ഓസ്‌ട്രേലിയയും ക്രിക്കറ്റ്‌ ലോകവും കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി.
   ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട്‌, മൈക്കല്‍ ക്ലാര്‍ക്കിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടെസ്റ്റ്‌ ടീമംഗങ്ങള്‍, മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌, ഷെയ്‌ന്‍ വോണ്‍, ഗ്ലെന്‍ മക്‌ഗ്രാത്‌ തുടങ്ങിയ മുന്‍ ടെസ്റ്റ്‌ താരങ്ങള്‍, ഹ്യൂസിന്റെ ടീമായ ന്യൂസൌത്‌വെയില്‍സ്‌ തുടങ്ങി അയ്യായിരത്തിലേറെ വരുന്ന ജനാവലി സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു.
   ഹ്യൂസിന്റെ ജന്‍മനാടായ മാക്‌സ്‌വില്‍ ടൌണിലെ ഹൈസ്‌കൂള്‍ ഹാളിലാണ്‌ വികാരനിര്‍ഭരമായ അന്തിമ ചടങ്ങ്‌ നടന്നത്‌. ഹ്യൂസിന്റെ മൃതദേഹം വഹിച്ച പേടകവുമായി ആയിരങ്ങള്‍ മാക്‌സ്‌വില്‍ തെരുവീഥികളിലൂടെ നടന്നു നീങ്ങിയപ്പോള്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്‌ ആളുകള്‍ ടി.വിയിലൂടെ ചടങ്ങ്‌ വീക്ഷിച്ചു.
   യൂത്ത്‌ ഗ്രൂപ്പ്‌ ആലപിച്ച `ഫോര്‍ എവര്‍ യംഗ്‌' എന്ന ഗാനത്തോടെയാണ്‌ സംസ്‌കാര ചടങ്ങ്‌ ആരംഭിച്ചത്‌. എല്‍ട്ടന്‍ ജോണിന്റെ സുപ്രസിദ്ധമായ `ഡോണ്‍ട്‌ ലെറ്റ്‌ ദ സണ്‍ ഗോ ഡൌണ്‍ ഓണ്‍ മി' എന്ന ഗാനത്തോടെ സംസ്‌കാര ശുശ്രൂഷകള്‍ അവസാനിച്ചു.
   ഓക്ക്‌ മരത്തടിയില്‍ തീര്‍ത്ത തവിട്ടു പേടകത്തിലാണ്‌ ഹ്യൂസ്‌ അന്ത്യ വിശ്രമം കൊണ്ടത്‌. പേടകത്തിനു മുകളില്‍ വലിയ വെളുത്ത പൂച്ചെണ്ട്‌ വച്ചിരുന്നു. പേടകത്തിനു സമീപമായി ഹ്യൂസിന്റെ മാതാപിതാക്കളും സഹോദരങ്ങളും മറ്റു കുടുംബാംഗങ്ങളും ഇരുന്നു.
   ഹ്യൂസിന്റെ ടെസ്റ്റ്‌ ക്യാപ്പും ബാറ്റും പേടകത്തിനു സമീപം വച്ചിരുന്നു. ഫാ. മാക്കല്‍ ആല്‍കോക്ക്‌ റോമന്‍ കാത്തലിക്ക്‌ സംസ്‌കാര ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. ഓസീസ്‌ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ വിതുമ്പിക്കരഞ്ഞു കൊണ്ടാണ്‌ തന്റെ അനുസ്‌മരണ പ്രഭാഷണം അവസാനിപ്പിച്ചത്‌.
   ഇന്ത്യയെ പ്രതിനിധീകരിച്ച്‌ വിരാട്‌ കോഹ്‌ലി, കോച്ച്‌ ഡങ്കന്‍ ഫ്‌ളെച്ചര്‍, ഡയറക്‌ടര്‍ രവി ശാസ്‌ത്രി എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശം ട്വീറ്റ്‌ ചെയ്‌തു. ...

   Read More